അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പ്രതീക്ഷിച്ച പോലെ തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ ഫുട്ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹനായി. ലയണല്‍ മെസ്സി, പിഎസ്ജിയുടെ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ വീണ്ടും വിശ്വവിജയിയായത്. കഴിഞ്ഞ സീസണില്‍ യുവേഫ ചാംപ്യന്‍സ് ലീഗ് അടക്കം നാലു കിരീടങ്ങളാണ് റയലിനൊപ്പം ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. ഇതു അഞ്ചാം തവണയാണ് ക്രിസ്റ്റിയാനോ ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനു അവകാശിയാവുന്നത്. ഇതോടെ ഏറ്റവുമധികം തവണ പുരസ്‌കാരം നേടിയ മെസ്സിയുടെ റെക്കോര്‍ഡിനൊപ്പം ക്രിസ്റ്റിയെത്തുകയും ചെയ്തു. മികച്ച വനിതാ താരത്തിനുള്ള ലോക ഫുട്‌ബോളര്‍ പുരസ്‌കാരം ഇത്തവണ ഹോളണ്ടിന്റെ ലൈക്ക് മെര്‍ട്ടന്‍സിനാണ്.
Cristiano Ronaldo Wins FIFA World Player Of The Year Award For Fifth Time. Ronaldo, Lionel Messi and Neymar made the final three in which Ronaldo got more than 40% of votes. Lionel Messi came second And Neymar came third respectively.